2012, ഓഗസ്റ്റ് 9, വ്യാഴാഴ്‌ച

എന്തുകൊണ്ട് ലിനക്സ് ഉപയോഗിക്കപ്പെടുന്നില്ല? (എന്റെ വീക്ഷണം)

 ലിനക്സ് ഉപയോഗിക്കാത്തവര്‍ പറയുന്ന ചില പ്രധാന കാരണങ്ങള്‍:
  1. ലിനക്സ്  user friendly അല്ല
  2. Windows ഇല്‍ ഉള്ള നിത്യോപയോഗ ആപ്ലിക്കേഷനുകള്‍ ലിനക്സില്‍ ഇല്ല
  3. ഗെയിമുകള്‍ ലിനക്സില്‍ ഇല്ല
യഥാര്‍ഥത്തില്‍ ഇതു പറയുന്ന വര്‍ ലിനക്സിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളൊന്നും തന്നെ ഉപയോഗിച്ചിട്ടില്ല. കാരണം ഇപ്പോഴുള്ള എല്ലാ  ലിനക്സിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളും windowsഇനെ കാള്‍ user friendlyഉം ഗ്രാഫിക്സ് ഉള്‍കൊള്ളുന്നവയും ആണ്. ഉദാ:ഉബുണ്ടു, ഫെഡോറ, ലിനക്സ് മിന്റ്, കുബുണ്ടു,ട്രിസ്ക്യുവെല്‍
 Windows ഇല്‍ വര്‍ക്ക് ചെയ്യുന്ന എന്താണ് ലിനക്സിലില്ലാത്തത് ? ഒന്നു പറഞ്ഞാട്ടെ !?
പിന്നെ ഗെയിമുകള്‍; Windowsഇല്‍ ഉള്ള പ്രധാന കളികളെല്ലാം പ്ലെ ഒണ്‍ ലിനക്സില്‍ , ഇട്ട് കളിക്കാനാകും; അല്ലാതെ തന്നെ ലിനക്സിന് open source കളികളു​ണ്ട്. അല്ലാതെയും വിവിധ മാര്‍ഗ്ഗങ്ങളുണ്ട്.
‌‌

                                                 അങ്ങനെ ലിനക്സിനെന്താ ഒരു കുറവ് ?